Follow Us On

മന്ത്രിയുടെ പേരിൽ വ്യാജ വാർത്ത പ്രചരിപ്പിച്ച സംഭവം പ്രതികൾക്കെതിരെ കേസെടുത്തു

Vasthavam news desk - 16/05/2018

 
 
മലപ്പുറം : എടപ്പാൾ സിനിമ തിയറ്ററിനുള്ളിൽ പെൺകുട്ടിയെ തൃത്താല സ്വദേശിയും ലീഗ് അനുഭാവിയുമായ മൊയ്ദീൻകുട്ടി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ രക്ഷിക്കാൻ മന്ത്രി ജലീൽ ഇടപെട്ടെന്ന് വ്യാജ വാർത്ത പ്രചരിപ്പിച്ച വിവിധ ഫേസ്‌ബുക്ക് ഐഡികൾക്കും ഫേസ്‌ബുക്ക് പേജ് അഡ്മിനുകൾക്കും , ചില ഫേസ്‌ബുക്ക് ഗ്രൂപ് അഡ്മിന്മാർക്കും എതിരെ കേരള പോലീസ് ഹൈടെക് ഐ ടി സെൽ കേസ് എടുത്തു . മന്ത്രി ജലീൽ നേരിട്ട് ഡി ജിപിക്ക് പരാതി നൽകിയിരുന്നു .ഇവരിൽ ചിലർ വിദേശത്തായതിനാൽ അവർ നാട്ടിൽ വരുന്ന മുറക്ക് അറെസ്റ്റോ മറ്റു നിയമ നടപടികളോ നേരിടേണ്ടി വരും .നേരത്തെ കെ ടി ജലീലിന്റെ പേരിൽ വ്യാജ ഫോട്ടോ ഉണ്ടാക്കി പ്രചരിപ്പിച്ച സംഭവത്തിൽ സൗദി പ്രവാസിയായ ഒരാളെ അറസ്റ് ചെയ്തിരുന്നു . തുടർന്ന് മന്ത്രി ജലീലിനെ നേരിട്ട് കണ്ടു മാപ്പിരന്ന പ്രതിയുടെ പേരിലുള്ള കേസ് ,മന്ത്രി ജലീൽ തന്നെ ഇടപെട്ടു പിൻവലിക്കുകയായിരുന്നു .എന്നാൽ അത്തരത്തിലുള്ള ഒരു ഇടപെടലും ഈ കേസിലുണ്ടാകില്ല എന്നാണ് ജലീലിനോടടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തുന്നത് .സംഭവത്തിൽ ഉൾപ്പെട്ട വിദേശത്തുള്ള പ്രതികൾ നാട്ടിലെത്തിയാലുടനെ അറസ്റ് ഉണ്ടാകും
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വാസ്തവത്തിന്റെ അഭിപ്രായമല്ല
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ക്ലിക്ക് ചെയൂ