Follow Us On

ബിജെപിക്ക് വേണ്ടി പരസ്യമായി ഉണ്ണിത്താന്റെ മകൻ അമൽ ഉണ്ണിത്താൻ , മുസ്ലിം പേരുള്ള ഫേസ്‌ബുക്ക് ഐഡികളോട്‌ ഐ എസിൽ ചേരാനും ആഹ്വാനം

Vasthavam news desk - 15/05/2018

 
 
കൊച്ചി :കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട് ചെയ്‌തെന്നും എല്ലാവരും ബിജെപി വോട് ചെയ്യണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താന്റെ മകൻ അമൽ ഉണ്ണിത്താൻ . കോൺഗ്രസ് അഴിമതി പാർട്ടി ആണ് എന്നും ഉണ്ണിത്താന് കോൺഗ്രസിൽ ബഹുമാനമില്ല എന്നും അമൽ പോസ്റ്റിലും കമന്റുകളിലൂടെയും പറയുന്നുണ്ട് . കർണാടകയിൽ കോൺഗ്രസിനെ തോൽപ്പിച്ച് കൊണ്ട് രാഹുൽ ഗാന്ധി ഇരിക്കുന്ന ഇരിപ്പ് കണ്ടോ എന്നും പരിഹാസ രൂപേണ ട്രോളായി അമൽ ഉണ്ണിത്താൻ ഇട്ടിട്ടുണ്ട് . മറുപടി പറയുന്ന ക്രിസ്ത്യൻ -മുസ്ലിം പേരുള്ള ഫേസ്‌ബുക്ക്ഐ ഡികളോട്‌ ഞങ്ങൾ ഹിന്ദുക്കൾക്ക് ജീവിക്കണമെങ്കിൽ ബിജെപിക്ക് വോട് ചെയ്യണമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻന്റെ മകൻ പറയുന്നു .ഒരു പടി കൂടി കടന്നു മുസ്ലിം പേരുള്ള ഐഡികളോട് പോയി ഐ എസിൽ ചേരിനെടാ ജിഹാദികളെ എന്നും സംഘ പരിവാർ ഭാഷയിൽ ആഹ്വാനം ചെയ്യുന്നുണ്ട് .
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വാസ്തവത്തിന്റെ അഭിപ്രായമല്ല
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ക്ലിക്ക് ചെയൂ