Follow Us On

രണ്ട് കുട്ടികളുടെ വിദ്യാഭ്യാസ ചിലവുകൾ ഏറ്റെടുത്ത് DYFI

Vasthavam news desk - 15/05/2018

 
 
ആലപ്പുഴ :രണ്ട് കുട്ടികളുടെ വിദ്യാഭ്യാസ ചിലവുകൾ ഏറ്റെടുത്ത് DYFI .  DYFI അരൂക്കുറ്റി മേഖല സമ്മേളനത്തിലാണ് നിർധനരായ രണ്ടു വിദ്യാർത്ഥികളുടെ പഠന ചിലവുകൾ ഏറ്റെടുക്കുന്നതായി പ്രഖ്യാപനമുണ്ടായത് .കൂടാതെ സമീപത്തെ ജലാശയങ്ങൾ ശുദ്ധീകരിക്കലും സമ്മേളനത്തിന്റെ ഭാഗമായി നടന്നു .സമ്മേളന പ്രതിനിധികൾക്ക് ജൈവ പേന നൽകിയും സമ്മേളനം മാതൃക സൃഷ്ടിച്ചു .പച്ചക്കറി , വൃക്ഷവിത്തുക്കൾ അടങ്ങിയ പേന ഉപയോഗം ശേഷം വലിച്ചെറിയുമ്പോൾ ഭൂമിക്ക് തണൽ വിരിക്കുന്ന വൃക്ഷങ്ങളായ് മാറും.യൂണിറ്റ് സമ്മേളനങ്ങൾ എല്ലാം പൂർത്തിയാക്കി മേഖല സമ്മേളനം നടത്തിയ ആലപ്പുഴ ജില്ലയിലെ ആദ്യ മേഖല കമ്മിറ്റിയാണ്.പ്രതിനിധി സമ്മേളനം ലെനിൻ നഗറിൽ മേഖല പ്രസിഡന്റ് അനീഷ് KP യുടെ അദ്ധ്യക്ഷതയിൽ നടന്നു.പ്രതിനിധി സമ്മേളനം N. നവീൻ ഉദ്ഘാടനം ചെയ്തു.സ്വാഗതസംഘം ചെയർമാൻ K. V വിശ്വസത്യൻ സ്വാഗതം പറഞ്ഞു.സമ്മേളനത്തെ CPIM ഏരിയ കമ്മറ്റിയംഗം KD പ്രസന്നൻ, LC അംഗം ആബിദ അസീസ് എന്നിവർ അഭിവാദ്യം ചെയ്തു.തുടർന്ന് മേഖല സെക്രട്ടറി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.ബ്ലോക്ക് ജോ: സെക്രട്ടറി P.D സബീഷ് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.22 അംഗ മേഖല കമ്മറ്റിയെ ഐകകണ്ഠേന തിരഞ്ഞെടുത്തു. സെക്രട്ടറിയായ് വിനു ബാബുവും, പ്രസിഡന്റായ് അനീഷ് K.P യെയും, ട്രഷറർ ആയി ശരത് കുമാറിനെയും വൈസ് പ്രസിഡൻറായ് സ്മൃതിൻദാസ്, അനീഷ് VS ജോ: സെക്രട്ടറിമാരായ് രഞ്ജിത്ത് E.S, ഉബൈദ് എന്നിവരെയും തിരഞ്ഞെടുത്തു.. തെരഞ്ഞെടുത്തു.അരൂക്കുറ്റിയിലെ പ്രധാന ജലസംഭരണികളിൽ ഒന്നായ 1008 പ്രദേശത്തെ വലിയകുളം ശുദ്ധീകരിക്കണമെന്നും, നീന്തൽ പരിശീലനമടക്കമുള്ളവ നടത്താൻ പാകത്തിൽ പുനർനിർമ്മിക്കണമെന്നും സമ്മേളനം പഞ്ചായത്ത് കമ്മറ്റിയോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.തുടർന്ന് ഡോ: ബി.ആർ അംബേദ്കർ നഗറിൽ നടന്ന പൊതുസമ്മേളനം DYFI ജില്ലാ വൈ. പ്രസിഡന്റ് ലിജിൻ കുമാർ ഉദ്ഘാടനം ചെയ്തു.ഏറെ അഭിമാനത്തോടെയാണ് സമ്മേളനം രണ്ട് കുട്ടികളുടെ പoന ചിലവുകൾ ഏറ്റെടുത്തതെന്ന് സെക്രട്ടറി വിനു ബാബു പറഞ്ഞു.സമ്മേളന പ്രതിനിധികളുടെ ഫീസും, സുമനസുകളുടെ സഹായം ചേർത്താണ് ഈ തുക കണ്ടെത്തിയത്. SSLC പരീക്ഷയിൽ ഉയർന്ന വിജയം കൈവരിച്ച സഫ്ന സുധീറിനും, കുരുന്ന് പ്രായത്തിൽ തന്നെ അച്ഛനെ നഷ്ടമായ ഒൻപതാം ക്ലാസുകാരൻ വിവേകാനന്ദനുമാണ് DYFI യുടെ സഹായത്താൽ അവരുടെ സ്വപ്നങ്ങൾ കൈ എത്തി പിടിക്കാനാവുക.. DYFI കണ്ടെത്തിയ വിദ്യാഭ്യാസ സ്കോളർഷിപ്പിപ്പ് വിശപ്പ് രഹിത ചേർത്തലയുടെ സൃഷ്ടാവ് CPIM ചേർത്തല ഏരിയ സെക്രട്ടറി K. രാജപ്പൻ നായർ സഫ്നയ്ക്കും, വിവേകാനന്ദനും കൈമാറി.ഒപ്പം ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടി നാടിന്റെ അഭിമാനമായ DYFI യുടെ EMS യൂണിറ്റംഗം കൂടിയായ മനീഷിനെയും, ജൈവകൃഷിയിലൂടെ നാടിന്റെ അഭിമാനമായ കുരുന്ന് കർഷകൻ തൻസീഫിനെയും DYFI മെറിറ്റ് അവാർഡ് നൽകി ആദരിച്ചു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വാസ്തവത്തിന്റെ അഭിപ്രായമല്ല
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ക്ലിക്ക് ചെയൂ