Follow Us On

കൊല്ലപ്പെട്ട ബാബുവിൻെറ പേരിൽ നുണ പ്രചാരണം , പോലീസ് കേസ് രജിസ്റ്റർ ചെയ്തു

Vasthavam news desk - 08/05/2018

 
 
കോട്ടയം : ആർ എസ് എസ് പ്രവർത്തകർ കൊലപ്പെടുത്തിയ മാഹിയിലെ ദിനേശ് ബാബു എന്ന സി പി ഐ എം പ്രവർത്തകന്റെ പേരിൽ വ്യാജ വാർത്തയുണ്ടാക്കി പ്രചരിപ്പിച്ച  സംഭവത്തിൽ കേരള പോലീസ് കേസ് രജിസ്റ്റർ ചെയ്തു . നാല് ഫേസ്‌ബുക്ക് പേജ് അഡ്മിന്മാർക്കും ഏഴു ഫേസ്‌ബുക്ക് പ്രൊഫൈലുകൾക്കുമെതിരായാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.പുതുച്ചേരി സംസ്ഥാനത്തിൽ പെട്ട മാഹിയിലെ ദേശീയ പാത നഷ്ടപരിഹാര വിതരണത്തിൽ നിന്നും പുതുച്ചേരി മുഖ്യമന്ത്രി വി വൈദ്യലിംഗം അവസാന നിമിഷം പിന്മാറിയത്തിൽ പ്രതിഷേധിച്ചു കൊല്ലപ്പെട്ട ദിനേശ് ബാബു ഫേസ്‌ബുക്കിൽ വീഡിയോ ഇട്ടിരുന്നു .ഈ വീഡിയോയിൽ പറയുന്ന മുഖ്യമന്ത്രി കേരള മുഖ്യമന്ത്രി ആണെന്ന് പ്രചരിപ്പിച്ചാണ് വാട്സാപ്പ് ,ഫേസ്‌ബുക്ക് വഴി പ്രചാരണം നടത്തുന്നത് .അതെ സമയം ദിനേശ് ബാബുവിന്റെ കൊലപാതകവുമായി ബന്ധപ്പെട് ആർ എസ് എസ് പ്രവർത്തകർ പോലീസ് പിടിയിലായി.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വാസ്തവത്തിന്റെ അഭിപ്രായമല്ല
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ക്ലിക്ക് ചെയൂ