Follow Us On

യുവതിയെ മാനഭംഗപ്പെടുത്തിയ ലീഗ് നേതാവിനെതിരെ കേസ്

Vasthavam news desk - 05/04/2018

 
 
മലപ്പുറം :യുവതിയെ മാനഭംഗപ്പെടുത്തിയെന്ന പരാതിയിൽ മുസ്‌ലിം ലീഗ് നേതാവും ചോക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സി.എം ഹമീദലിക്കെതിരെ പോലീസ് കേസെടുത്തു. ചോക്കാട് സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് കളിക്കാവ് പോലീസ് ലീഗ് നേതാവ് ഹമീദലിക്കെതിരെ കേസെടുത്തത്. സി.എം ഹമീദലി തന്നെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്ന് യുവതി കളിക്കാവ് പോലീസിൽ ഇന്ന് രാവിലെ നൽകിയ പരാതിയിൽ പറയുന്നു. ഏതാനും ദിവസം മുൻപാണ് സംഭവം. നാട്ടിൽ വിഷയം അറിഞ്ഞതോടെ യുവതിയെ നവമാധ്യമങ്ങളിലൂടെ അപമാനപ്പെടുത്താനും ശ്രമം നടന്നതായി പരാതിയിലുണ്ട്. കഴിഞ്ഞ ദിവസം വൈസ് പ്രസിഡന്റിന്റെ രാജി ആവിശ്യപെട്ട് പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ചുകൾ നടത്തിയിരുന്നു. ഉന്നത ലീഗ് നേതാക്കൾ ഇടപെട്ട് സംഭവം രമ്യതയിൽ ഒതുക്കിതീർക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി .ചോക്കാട് പഞ്ചായത്ത് എട്ടാം വാർഡ് കല്ലാംമൂല മെമ്പറായ ചുണ്ടിയൻമൂച്ചി ഹമീദലിയെ അറസ്റ്റ് ചെയ്യാനായിട്ടില്ല.പ്രതി സംസ്ഥാനത്തിന് പുറത്തേക്ക് കടന്നതായി സൂചനയുണ്ട്
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വാസ്തവത്തിന്റെ അഭിപ്രായമല്ല
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ക്ലിക്ക് ചെയൂ