Follow Us On

നാട്ടുകാർ ഒരുമിച്ചു ,പന്തലൂർ കാക്കറത്തോട് മാലിന്യ വിമുക്തമായി

Vasthavam news desk - 04/04/2018

 
 
മലപ്പുറം :മാലിന്യ സംസ്ക്കരണത്തിന് മാതൃകയായി മഞ്ചേരി പന്തലൂർ ഗ്രാമം. പന്തലൂരിലെ പ്രധാന ജലസ്രോതസ്സായ കാക്കറത്തോട് മാലിന്യ മുക്തമാക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി ഇറങ്ങി. കടലുണ്ടി പുഴയോട് ചേർന്ന് കിടക്കുന്ന 5 കിലോമീറ്ററോളം ദൈർഘ്യം വരുന്ന തോട് സംരക്ഷിക്കാൻ മൂന്നു ഘട്ടമായാണ് ഇന്നലെ നാട്ടുകാരും പരിഷത് പ്രവർത്തകരും, പന്തലൂർ ഹൈസ്കൂളിലെ എസ്.പി.സി, എൻ.എസ്.എസ് വിദ്യാർത്ഥികളും ഇറങ്ങിയത് .ഇവർ തോട്ടിലെ പ്ലാസ്റ്റിക്ക് അജൈവ മാലിന്യങ്ങൾ നീക്കി തോട് ശുദ്ധീകരിച്ചു .രാവിലെ 8 മണിയോടു കൂടി പന്തലൂർ എൽ .പി .സ്കൂൾ ഗ്രൗണ്ടിൽ ഒത്ത് ചേർന്ന പ്രവർത്തകർ വിവിധ ഗ്രൂപ്പുകകളായി തിരിഞ്ഞ് സ്കൂൾ പരിസരങ്ങൾ, റോഡുകൾ, അങ്ങാടികൾ, തറക്കാക്കുളം എന്നിവിടങ്ങളും ശുചിയാക്കി. പരിഷത് ഗാനങ്ങളും നാടൻ പാട്ടുകളും പാടിക്കൊണ്ടായിരുന്നു പ്രവർത്തകർ ശുചീകരണ പ്രവർത്തനം നടത്തിയത്.ഏപ്രിൽ 21, 22 തിയ്യതികളിൽ പന്തലൂരിൽ വെച്ച് നടക്കുന്ന കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായാണ് കാക്കറത്തോട് നവീകരണം ഘട്ടം ഘട്ടമായി നടപ്പാക്കുന്നത്. ശുചീകരണ പ്രവർത്തനങ്ങൾക്ക് കെ.കെ.പുരുഷോത്തമൻ മാഷ്, പി.നാരായണൻ, എം.പ്രശാന്ത്, അഡ്വ: അനൂപ്, രാജേന്ദ്ര ബാബു പി.ടി.ബിനോയ്, എം.അബ്ദുൾ അസീസ്,സന്തോഷ് മാസ്റ്റർ, വിജയലക്ഷമി ടീച്ചർ കെ.എം.അബ്ദുൾറഹ്മാൻ , ഇ.മജീദ്, ഐ.ശ്രീധരൻ, ഐ.പി.നാരായണൻ എന്നിവർ നേതൃത്വം നൽകി. കേരളാ ശാസ്ത്ര സാഹിത്യപരിഷത്ത് ജില്ല സമ്മേളന അനുബന്ധ പരിപാടി മാലിന്യ മുക്ത - ജലസമ്പന്ന കാക്കറത്തോട് പരിപാടിയുടെ മൂന്നാം ഘട്ടത്തിലാണ് ശുചീകരണം നടന്നത് . തോടിനിരുവശവും ഉള്ള 30 വീടുകൾ വീതം ഉള്ള 24 ക്ലസ്റ്ററുകളുടെ സഹായത്തിൽ ജലം ഭൂമിയിലിറക്കാനുള്ള പ്രവർത്തനങ്ങൾ കൂടി നടത്തും എന്ന് സംഘാടകർ അറിയിച്ചു
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വാസ്തവത്തിന്റെ അഭിപ്രായമല്ല
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ക്ലിക്ക് ചെയൂ