Follow Us On

മടവൂരില്‍ ക്വാറി കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ 3 പെണ്‍കുട്ടികള്‍ മുങ്ങി മരിച്ചു

Vasthavam news desk - 01/04/2018

 
 
മടവൂര്‍ ഞാറയില്‍കോണം മൂന്നാം വിള ഇടപ്പാറപാറ ക്വാറി കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ 3പെണ്‍കുട്ടികള്‍ മുങ്ങി മരിച്ചു.മടവൂര്‍ ഞാറയില്‍കോണം മൂന്നാംവിള ഇടപ്പാറ കുടുംബത്തിലെ ഷിഹാന (17) ,സൈനബ (16),ജുമാന (15) എന്നിവരാണ് മുങ്ങി മരിച്ചത് ഞായറാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം .മൂന്ന് കുട്ടികളും അടുത്ത ബന്ധുക്കളാണ് .ഇന്നലെ വൈകുന്നേരത്തോടെ 5 കുട്ടികളുടെ സംഘമാണ് പാറക്വാറി കുളത്തില്‍ കുളിക്കാന്‍എത്തിയത്. 3 കുട്ടികള്‍ക്ക് നീന്തല്‍ വശമുണ്ടായിരുന്നു .അവര്‍ നീന്തി ഉള്ളിലോട്ട് പോവുകയും കയത്തില്‍ പെടുകയുമായിരുന്നു .മറ്റു രണ്ടുകുട്ടികള്‍ നിലവിളിച്ച് ആളെ കൂട്ടി .ആറ്റിങ്ങല്‍ വര്‍ക്കല എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ ഫോഴ്‌സ് സംഘം എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത് .
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വാസ്തവത്തിന്റെ അഭിപ്രായമല്ല
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ക്ലിക്ക് ചെയൂ