Follow Us On

കർണാടകയിൽ കോൺഗ്രസ് എം എൽ എ ബിജെപിയിൽ ചേർന്നു.

Vasthavam news desk - 29/03/2018

 
 
ബംഗളൂരു:നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ കർണാടകയിൽ വീണ്ടും രാഷ്ട്രീയ കൂടുമാറ്റം. മുതിർന്ന കോൺഗ്രസ് നേതാവും എംഎൽഎയുമായ മാളികയ്യ വെങ്കയ്യ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. മുൻ മന്ത്രിയും ആറു തവണ ഫസൽപൂർ മണ്ഡലത്തിൽ നിന്നും എംഎൽഎയുമായ വെങ്കയ്യയുടെ കൂടുമാറ്റം കോൺഗ്രസ്സിനെ വെട്ടിലാക്കിയിരിക്കുകയാണ്. അതേസമയം , മുതിർന്ന എംഎൽഎ എന്ന നിലയിൽ തന്നെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാനോ അർഹമായ സ്ഥാനം നൽകാനോ മുഖ്യമന്ത്രി സിദ്ധരാമയ്യ തയ്യാറാകാത്തതിൽ പ്രതിഷേധിച്ചാണ് തന്റെ തീരുമാനമെന്ന് വെങ്കയ്യ പ്രതികരിച്ചു. മൈസൂരിൽ ബിജെപി അഖിലേന്ത്യ അദ്യക്ഷൻ അമിത് ഷായുടെ സാന്നിധ്യത്തിൽ ആകും വെങ്കയ്യയുടെ പാർട്ടി പ്രവേശനമെന്ന് ബിജെപി നേതൃത്വം അറിയിച്ചു .
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വാസ്തവത്തിന്റെ അഭിപ്രായമല്ല
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ക്ലിക്ക് ചെയൂ