Follow Us On

ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിന് തിലകക്കുറിയായി കേരളം; 1,24,147 കുട്ടികള്‍ ജാതിമത കോളം കീറിയെറിഞ്ഞു; വര്‍ഗീയതയുടെ അതിര്‍വരമ്പുകളില്ലാത്ത ക്ലാസ്മുറികള്‍; കേരളത്തിന് അഭിമാന നിമിഷം

Vasthavam news desk - 28/03/2018

 
 
 തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ കാല്‍ ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ജാതിയും മതവും രേഖപ്പെടുത്താതെ ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്നത്. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് ചോദ്യത്തിന് മറുപടിയായി നിയമസഭയെ അറിയിച്ചതാണ് ഇക്കാര്യം. ഒന്നുമതല്‍ പത്തുവരെയുള്ള ക്ലാസുകളില്‍ ജാതിയും മതവും രേഖപ്പെടുത്താതെ പ്രവേശനം നേടിയ 1,23,630 വിദ്യാര്‍ഥികള്‍ പഠിക്കുന്നുവെന്നാണ് വിദ്യാഭ്യാസമന്ത്രി സഭയെ അറിയിച്ചത്. പ്ലസ് വണ്ണിന് 278 കുട്ടികളും പ്ലസ് ടൂവിന് 239 കുട്ടികളും ഇത്തരത്തിലുള്ളവരുണ്ട്. സംസ്ഥാനത്തെ 9,209 സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ഥികളെ സംബന്ധിച്ച കണക്കാണ് വിദ്യാഭ്യാസമന്ത്രി സഭയില്‍ വെളിപ്പെടുത്തിയത്. ഏത് ജില്ലയിലാണ് ഇത്തരം വിദ്യാര്‍ഥികള്‍ അധികം എന്നതടക്കമുള്ള വിശദമായ വിവരങ്ങള്‍ വിദ്യാഭ്യാസമന്ത്രി വെളിപ്പെടുത്തിയിട്ടില്ല.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വാസ്തവത്തിന്റെ അഭിപ്രായമല്ല
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ക്ലിക്ക് ചെയൂ