Follow Us On

കഴിഞ്ഞ വര്‍ഷം 1,774 കുട്ടികളെ കാണാതായതില്‍ 1,725 പേരെയും കണ്ടെത്താന്‍ കഴിഞ്ഞതായി മുഖ്യമന്ത്രി

Vasthavam news desk - 08/02/2018

 
 
തിരുവനന്തപുരം : കഴിഞ്ഞ വര്‍ഷം 1,774 കുട്ടികളെ കാണാതായതില്‍ 1,725 പേരെയും കണ്ടെത്താന്‍ കഴിഞ്ഞു. സംഭവങ്ങളില്‍ പിടിയിലായ 199 പേരില്‍ 188 പേരും കേരളീയരാണെന്നും മുഖ്യമന്ത്രി രേഖാമൂലം സഭയില്‍ അറിയിച്ചു. പിടിയിലായ 199ല്‍ 188 പേരും മലയാളികൾ.  അതേസമയം കുട്ടികളെ തട്ടിക്കൊണ്ട് പോകല്‍ വ്യാജപ്രചരണം നടത്തിയാല്‍ കര്‍ശന നടപടിയെന്ന് ഐജി മനോജ് എബ്രഹാം അറിയിച്ചു.  കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നുവെന്ന തരത്തില്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങളില്‍ ആശങ്കവേണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യാജപ്രചരണം നടത്തി അക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ദക്ഷിണമേഖലാ ഐജി മനോജ് എബ്രഹാം റിപ്പോര്‍ട്ടറിനോട് പറഞ്ഞു. എംകെ മുനീര്‍ എംഎല്‍എയുടെ സബ്മിഷനുള്ള മറുപടിയിലാണ് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന സന്ദേശങ്ങളില്‍ കഴമ്പില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ആലപ്പുഴയില്‍ മാത്രമാണ് കുട്ടിയെ തട്ടികൊണ്ടു പോകാന്‍ ശ്രമം നടത്തിയതിന് ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കോഴിക്കോട് നടന്നത് കുട്ടിയുടെ കഴുത്തിലുള്ള മാല തട്ടിയെടുക്കാനുള്ള ശ്രമമായിരുന്നു. കഴിഞ്ഞ വര്‍ഷം 1,774 കുട്ടികളെ കാണാതായതില്‍ 1,725 പേരെയും കണ്ടെത്താന്‍ കഴിഞ്ഞു. സംഭവങ്ങളില്‍ പിടിയിലായ 199 പേരില്‍ 188 പേരും കേരളീയരാണെന്നും മുഖ്യമന്ത്രി രേഖാമൂലം സഭയില്‍ അറിയിച്ചു. പൊലീസ് ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും ഭയാനകമായ ഒരവസ്ഥയും നിലവിലില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കുട്ടികളെ തട്ടികൊണ്ടു പോകുന്നുവെന്ന തരത്തില്‍ നവമാധ്യമങ്ങളില്‍ തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഐജി മനോജ് എബ്രഹാം അറിയിച്ചു. ഇത്തരം കേസുകളൊന്നും തന്നെ സംസ്ഥാനത്തെ ഒരു പൊലീസ് സ്‌റ്റേഷനുകളിലും രജിസ്റ്റര്‍ ചെയ്തിട്ടില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ദൃശ്യങ്ങളും ചിത്രങ്ങളുമാണ് തത്കക്ഷികള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്. ഇതിന് പിന്നിലുള്ളവരെ കണ്ടെത്തുന്നതിനായി പ്രത്യേക സോഷ്യല്‍ മീഡിയാ സെല്‍ തന്നെ രൂപീകരിച്ചുവെന്നും മനോജ് എബ്രഹാം റിപ്പോര്‍ട്ടറോട് പറഞ്ഞു. കുട്ടികളെ തട്ടികൊണ്ടു പോകുന്നുവെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ നവമാധ്യമങ്ങളില്‍ വ്യാപകമായതോടെ ഇതേചൊല്ലിയുള്ള അക്രമസംഭവങ്ങള്‍ പലയിടത്തും റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിന് പിന്നില്‍ ആസൂത്രിത ശ്രമം നടക്കുന്നുണ്ടോയെന്നുള്ള കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വാസ്തവത്തിന്റെ അഭിപ്രായമല്ല
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ക്ലിക്ക് ചെയൂ