Follow Us On

ന​വ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​രു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ള്‍ അ​ടി​സ്ഥാ​ന വി​രു​ദ്ധം;’കുട്ടികളെ പിടിക്കൽ’ പ്രചാരണത്തിൽ കുഴങ്ങി പോലീസ്

Vasthavam news desk - 08/02/2018

 
 
കു​ട്ടി​ക​ളെ പി​ടി​ത്ത​ക്കാ​രെ​ന്ന് ആ​രോ​പ​ണ​ത്തെ തു​ട​ര്‍​ന്ന് പി​ടി​കൂ​ടു​ന്ന​വ​രെ​ക്കൊ​ണ്ട് വെ​ട്ടി​ലാ​യ​ത് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ്. ന​വ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​രു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ള്‍ അ​ടി​സ്ഥാ​ന വി​രു​ദ്ധ​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി​യും പോ​ലീ​സ് മേ​ധാ​വി​യും അ​റി​യി​ച്ചി​ട്ടും അ​ത് ഉ​ള്‍​ക്കൊ​ള്ളാ​തെ കു​ട്ടി​ക​ളെ പി​ടി​ക്കു​ന്ന​വ​രെ തെ​ര​ഞ്ഞ് ന​ട​ക്കു​ന്ന​വ​ര്‍ ന​ല്‍​കു​ന്ന വി​വ​ര​ങ്ങ​ളാ​ണ് പോ​ലീ​സി​ന് ത​ല​വേ​ദ​ന​യാ​കു​ന്ന​ത്.
ദി​വ​സ​ങ്ങ​ള്‍​ക്കു മു​മ്പ് ഏ​ഴി​ലോ​ട് നി​ന്ന് ത​മി​ഴ്‌​നാ​ട്ടു​കാ​രാ​യ ചി​ല​രെപ്പ​റ്റി നാ​ട്ടു​കാ​ര്‍ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഇ​വ​രെ പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ പ​ഴ​നി​യി​ല്‍ നി​ന്നും കൊ​ട്ട​ത്തോ​ണി​യി​ല്‍ മീ​ന്‍ പി​ടി​ക്കാ​ന്‍ വ​ന്ന​വ​രാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യ പോ​ലീ​സ് ഇ​വ​രെ നാ​ട്ടി​ലേ​ക്ക് ട്രെ​യി​ന്‍ ക​യ​റ്റി അ​യ​യ്ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ആ​രോ​പ​ണ വി​ധേ​യ​രാ​യ​ത് അ​മ്യൂ​സ്‌​മെ​ന്‍റ് പാ​ര്‍​ക്ക് ന​ട​ത്താ​ന്‍ ക​രാ​റ​ടി​സ്ഥാ​ന​ത്തി​ലെ​ത്തി​യ​വ​രാ​യി​രു​ന്നു. ഇ​വ​രേ​യും ചോ​ദ്യം ചെ​യ്ത് വി​ട്ട​യ​ച്ചു.
ചൊ​വ്വാ​ഴ്ച മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന ഒ​രാ​ള്‍ കീ​റി​യ വ​സ്ത്ര​ങ്ങ​ളു​മാ​യി ന​ട​ന്നു​പോ​കു​ന്ന​ത് ക​ണ്ട​പ്പോ​ഴും പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലേ​ക്ക് വി​ളി​വ​ന്നു. ഇ​യാ​ളെ സ്‌​റ്റേ​ഷ​നി​ല്‍ കൊ​ണ്ടു​വ​ന്ന് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് കു​റ്റി​പ്പു​റ​ത്തു​നി​ന്നും ആ​രം​ഭി​ച്ച കാ​ല്‍​ന​ട​യാ​ത്ര​ക്കി​ട​യി​ലാ​ണ് ഇ​യാ​ള്‍ പ​യ്യ​ന്നൂ​രി​ലെ​ത്തി​യ​തെ​ന്ന് മ​ന​സി​ലാ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ലെ​ത്തി​ച്ച് ഇ​യാ​ളെ പോ​ലീ​സ് കു​റ്റി​പ്പു​റ​ത്തേ​ക്ക് ട്രെ​യി​ന്‍ ക​യ​റ്റി വി​ട്ടു.അ​പ്പോ​ഴാ​ണ് അ​ടു​ത്ത​വി​ളി വ​രു​ന്ന​ത്. നാ​ടോ​ടി​ക​ള്‍ പ​ഴ​യ​സാ​ധ​ന​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​നാ​യി കൊ​ണ്ടു​പോ​കു​ന്ന ഉ​ന്തു​വ​ണ്ടി​യി​ല്‍​നി​ന്നും ഒ​രു കു​ട്ടി​യു​ടെ ക​ര​ച്ചി​ല്‍ കേ​ട്ടെ​ന്ന സം​ശ​യ​മാ​യി​രു​ന്നു അ​ത്. പോ​ലീ​സ് അ​വി​ടെ​യു​മെ​ത്തി. നാ​ടോ​ടി​ക​ളു​ടെ കു​ട്ടി ത​ന്നെ​യാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തോ​ടെ പോ​ലീ​സ് മ​ട​ങ്ങി. ജ​ന​ലു​ക​ളി​ൽ സ്റ്റി​ക്ക​ർ പ​തി​ച്ച​താ​യു​ള്ള പ​രാ​തി​യു​യ​ര്‍​ന്ന​തോ​ടെ തു​ട​ങ്ങി​യ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സി​ന്‍റെ ഓ​ട്ടം ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വാസ്തവത്തിന്റെ അഭിപ്രായമല്ല
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ക്ലിക്ക് ചെയൂ