Follow Us On

അശ്ളീല പരാമർശങ്ങളുമായി പോപ്പുലർ ഫ്രണ്ട് നേതാവ്

Vasthavam news desk - 07/02/2018

 
 
മലപ്പുറം : ലോകമെമ്പാടും ഫെബ്രുവരി ആറിന്ലോകം വനിതാചേലാകർമ വിരുദ്ധ ആചരിക്കുന്നതിനെതിരെ എസ് ഡി പി ഐ നേതാവിന്റെ സ്ത്രീ വിരുദ്ധ പരാമർശം "അല്ലെങ്കിലും ഈ SFIക്കാരികളുടെയൊക്കെ ചേലാകർമ്മം ചെയ്ത നരാധമൻമാരെ അടിച്ചു തകർക്കുക തന്നെ വേണം" എന്നും "നിർബന്ധിത ചേലാകർമ്മത്തിന് വിധേയരാക്കപ്പെട്ട സർ സയ്യദ് കോളേജിലെ SFIക്കാരായ പെൺകുട്ടികൾ പ്രതിഷേധിക്കുന്നു... . എന്നാണോ മനസ്സിലാക്കേണ്ടത്?????" എന്നും എസ് ഡി പി ഐ മലപ്പുറം ജില്ലാ കമ്മിറ്റിയംഗമായ കെ സി നസീർ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.എസ് ഡി പി ഐക്ക് വേണ്ടി വേങ്ങര ഉപ തിരഞ്ഞെടുപ്പിൽ മത്സരിച്ച വ്യക്തി കൂടിയാണ് കെ സി നസീർ .ഇസ്ലാമിക പണ്ഡിതന്മാരടക്കം എതിർക്കുന്ന വനിതാ ചേലാകർമ്മം ചെയ്യലിനെതിരെ ഉള്ള പ്രതിഷേധത്തെ പരിഹസിക്കുകയും അശ്ലീലച്ചുവയോടുകൂടിയുള്ള കമന്റുകൾ പോസ്റ്റിൽ ഉടനീളം നസീർ ഇട്ടിട്ടും ഉണ്ട് . ഹാദിയ ജഹാൻ കേസ് സുപ്രീം കോടതിയിൽ വാദിക്കുന്നത് താനാണ് എന്ന് കെ സി നസീർ പല വേദികളിലും അവകാശപ്പെട്ടിരുന്നു . കേരളത്തിലും വനിതാ ചേലാകർമം ചെയ്യൽ നടക്കുന്നത് വാർത്തയായപ്പോൾ യൂത് ലീഗ് അടക്കമുള്ള സംഘടനകളും ഇസ്ലാമിക പണ്ഡിതന്മാരും അത്തരം കേന്ദ്രങ്ങൾക്കതിരെ ശബ്ദമുയർത്തുകയും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നുവെങ്കിലും , എസ് ഡി പി ഐ നേതാവ് വനിതാ ചേലാകർമം ചെയ്യലിനെ പ്രോത്സാഹിപ്പിക്കുന്ന വ്യക്തി എന്ന് തോന്നും വിധമാണ് കമന്റുകളും ഫേസ്‌ബുക്ക് പോസ്റ്റും .സ്ത്രീകളടക്കമുള്ള അബലർക്ക് വേണ്ടി നിരന്തരം പോരാട്ടം നടത്തുന്നവരാണ് തങ്ങൾ എന്ന് അവകാശപ്പെടുന്നവരാണ് എസ് ഡി പി ഐ പ്രവർത്തകർ എന്നിരിക്കെ തികച്ചും സ്ത്രീ വിരുദ്ധ പരാമർശങ്ങളുമായി ഒരു ജില്ലാ നേതാവ് തന്നെ വന്നത് ആ സംഘടന എത്ര മാത്രം സ്ത്രീ വിരുദ്ധമാണ് എന്ന് തെളിയിക്കുന്നതാണ്
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വാസ്തവത്തിന്റെ അഭിപ്രായമല്ല
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ക്ലിക്ക് ചെയൂ