Follow Us On

ആർ എസ് എസ് എതിർത്തു , ക്യാൻസർ പ്രതിരോധ കുത്തിവെപ്പ് ഇന്ത്യയിൽ ഇല്ല

Vasthavam news desk - 06/02/2018

 
 
 
ദില്ലി :സ്തനാർബുദം കഴിഞ്ഞാൽ ഇന്ത്യയിൽ സ്ത്രീകൾക്ക് ഏറ്റവുമധികം ഉള്ള ഗർഭാശയ ക്യാൻസറിന് എതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് പരിപാടി ആർ എസ് എസ് ഇടപെടൽ മൂലം കേന്ദ്ര സർക്കാർ നിർത്തി . ഈ വാക്സിനേഷനെതിരെ ആർ എസ് എസ് നേതൃത്വം പ്രധാനമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും കത്തുകൾ അയച്ചിരുന്നു .ഇതിന്റെ ശേഷമാണ് രാജ്യമൊട്ടുക്കും വാക്സിനേഷൻ നടപ്പിലാക്കുന്നതിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറിയത് .ഹ്യൂമൻ പാപ്പിലോമാ വൈറസിൻതിരെയുള്ള പ്രതിരോധ കുത്തിവെപ്പാണ് ഇത് .കഴിഞ്ഞ ഡിസംബറിൽ ഇത് സംബന്ധിച്ച യോഗം ദേശീയ പ്രതിരോധ കുത്തിവെപ്പ് നിർദേശ കമ്മിറ്റി (NTAGI ) ചേർന്നിരുന്നു .യോഗം , ഈ പ്രതിരോധ കുത്തിവെപ്പ് ഇന്ത്യയിൽ നടത്തണെമെന്നു ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ആർ എസ് എസ് ആവശ്യത്തെ തുടർന്ന് കേന്ദ്ര സർക്കാർ തീരുമാനം നീട്ടി വച്ചിരിക്കയാണ് .ഇന്ത്യയിൽ പ്രതിവർഷം ഒരു ലക്ഷത്തോളം സ്ത്രീകൾ ഗർഭാശയ ക്യാൻസർ മൂലം മരണപ്പെടുന്നു എന്നാണ് കണക്ക് . പതിനാലു വയസുമുതൽ 44 വയസ്സുവരെയുള്ള സ്ത്രീകൾക്ക് ഈ കാൻസർ വരാനുള്ള സാധ്യത വളരെ കൂടുതലാണ്  
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വാസ്തവത്തിന്റെ അഭിപ്രായമല്ല
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ക്ലിക്ക് ചെയൂ