Follow Us On

പെരിന്തൽമണ്ണയിൽ ലീഗ് ഹർത്താൽ അക്രമാസക്തമായി, രോഗികൾക്ക് നേരെ ആക്രമണം

Vasthavam news desk - 23/01/2018

 
 
മലപ്പുറം : പെരിന്തൽമണ്ണയിലെ പൊളിടെക്നിക് വിദ്യാർഥികൾ ലീഗ് ഓഫീസ് തകർത്തതുമായി ബന്ധപ്പെട്ട് പെരിന്തൽമണ്ണ താലൂക്കിൽ ലീഗ് നടത്തിയ ഹർത്താൽ അക്രമാസക്തമായി . നിരവധി സർക്കാർ സ്ഥാപനങ്ങളും ബസ് വെയ്റ്റിംഗ് ഷെഡ്ഡുകളും ലീഗ് പ്രവർത്തകർ അടിച്ചു തകർത്തു . മലപ്പുറം ജില്ലയിലെ മെഡിക്കൽ കോളേജ് , നിരവധി സൂപർ സ്പെഷ്യാലിറ്റി ആശുപത്രികൾ എന്നിവ നില നിൽക്കുന്ന സ്ഥലമാണ് പെരിന്തൽമണ്ണ . അൽഷിഫ ,മൗലാനാ , എം ഇ എസ് മെഡിക്കൽ കോളേജ് , ഇ എം എസ് ആശുപത്രി , അൾസലാമ കണ്ണാശുപത്രി എന്നിവടങ്ങളിലേക്ക് രോഗികളുമായി പോകുന്ന വാഹനങ്ങൾ ചില ഭാഗങ്ങളിൽ ലീഗ് പ്രവർത്തകർ തടഞ്ഞു .ഇത് സംഘർഷത്തിന് ഇടയാക്കി . അതെ സമയം പെരിന്തൽമണ്ണയിലെ സർക്കാർ പോളിയും , നഗരസഭാ ഓഫീസും ലീഗ് പ്രവർത്തകർ നശിപ്പിച്ചു . നഗരസഭാ ഓഫീസിൽ ഉണ്ടായിരുന്ന വാഹനങ്ങൾ കല്ലെറിഞ്ഞു തകർക്കുകയും ചെയ്തിട്ടുണ്ട് .വാഹനങ്ങൾക്ക് തീ വെക്കാനുള്ള ലീഗ് പ്രവർത്തകരുടെ ശ്രമം പ്രദേശ വാസികളുടെ ഇടപെടൽ കൊണ്ട് വിഫലമായി .കൂടാതെ സംഭവം റിപ്പോർട് ചെയ്യാൻ വന്ന മാധ്യമ പ്രവർത്തകരെയും ലീഗ് പ്രവർത്തകർ ആക്രമിച്ചു .മാധ്യമ പ്രവർത്തകരെ ആക്രമിച്ച ലീഗ് പ്രവർത്തകർക്കെതിരെ നടപടി എടുക്കുമെന്ന് കെ പിയ മജീദ് അറിയിച്ചു
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വാസ്തവത്തിന്റെ അഭിപ്രായമല്ല
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ക്ലിക്ക് ചെയൂ