Follow Us On

ഓണാശംസ നേർന്ന ഒന്നാംക്ലാസുകാരി നിരഞ്ജനയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

Vasthavam news desk - 20/09/2017

 
 
നിരഞ്ജന എന്ന കൊച്ചു മിടുക്കി ഇന്ന് സ്കൂളിലെ താരമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ അവൾക്ക് എഴുതിയ കത്താണ് കൂട്ടുകാർക്കും അദ്ധ്യാപകർക്കുമിടയിൽ അവളെ താരമാക്കിയത്. മുഖ്യമന്ത്രിക്ക് ഓണാശംസ നേർന്നുകൊണ്ട് നിരഞ്ജന ഒരു കാർഡ് സെക്രട്ടറിയേറ്റിലേക്ക് അയച്ചിരുന്നു.

അതിനുള്ള മറുപടി കത്ത് കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് നിരഞ്ജനയ്ക്ക് ലഭിച്ചു.

പൂക്കളുടെ സമൃദ്ധിയെക്കുറിച്ച് നിരഞ്ജന എഴുതിയ ആശംസ ഒരുപാട് ഇഷ്ടമായെന്നും, അറിവിന്റെ പൂക്കൾ ഉള്ളിൽ നിറയുമ്പോൾ, ജീവിതം വർണങ്ങൾ നിറഞ്ഞതാകുമെന്നും മറുപടി കത്തിൽ മുഖ്യമന്ത്രി എഴുതി. നിരഞ്ജനയ്ക്കും കൂട്ടുകാർക്കും അദ്ധ്യാപകർക്കും അശംസകൾ നേർന്നുകൊണ്ടാണ് മുഖ്യമന്ത്രിയുടെ കത്ത് അവസാനിക്കുന്നത്. ബാലസംഘം കൊല്ലം ജില്ലാ കൺവീനറും ശിശുക്ഷേമസമിതി ജില്ലാ സെക്രട്ടറി ആർ സന്തോഷിന്റെയും ആർ സുനിതയുടെയും മകളായ നിരഞ്ജന വെളിയം പാലക്കോട് സർക്കാർ എൽ.പി സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാർത്ഥിനിയാണ്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വാസ്തവത്തിന്റെ അഭിപ്രായമല്ല
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ക്ലിക്ക് ചെയൂ