Follow Us On

മിതാലിയുടെ മുഖവുമായി ഒാണപ്പൂക്കളം; വ്യത്യസ്തരായി ലിസ കോളേജ് വിദ്യാര്‍ത്ഥികള്‍

Vasthavam news desk - 27/08/2017

 
 
 ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജിന്റെ മുഖവുമായി ഓണപ്പൂക്കളം .കോഴിക്കോട് ലിസ കോളേജിലെ ജേര്‍ണലിസം വിദ്യാര്‍ത്ഥികളാണ് വ്യത്യസ്തമായ പൂക്കളം തീര്‍ത്തത് .
ഓണപ്പൂക്കളത്തിന്റെ പരമ്പരാഗത സങ്കല്‍പ്പങ്ങള്‍ പൊളിച്ചെഴുതുകയാണ് കോഴിക്കോട് ലിസി കോളേജിലെ ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍ .വനിതാ ക്രിക്കറ്റിലെ മിന്നും താരമായ മിതാലി രാജിന്റെ മുഖം പൂക്കളമായി ഒരുക്കിയാണ് ഇവര്‍ വ്യത്യസ്തത തീര്‍ത്തത് . കോളേജിലെ ഓണാഘോഷ പരിപാടിയില്‍ സ്‌പോര്‍ട്‌സ് പൂക്കളം എന്ന വിഷയം കിട്ടിയപ്പോള്‍ ഇവര്‍ ഒന്നും ആലോചിച്ചില്ല . മിതാലി രാജിന്റെ മുഖം മാത്രമേ കുട്ടികളുടെ മനസിലേക്കെത്തിയുള്ളൂ . ഏകദിന ക്രിക്കറ്റില്‍ 6000 റണ്‍സ് നേടിയ മിതാലിക്കുള്ള ആദരവും ഒപ്പം ഫിഫ അണ്ടര്‍ 17 നോടുള്ള ഐക്യ ദാര്‍ഢ്യവുമാണ് ഈ പൂക്കളം.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വാസ്തവത്തിന്റെ അഭിപ്രായമല്ല
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ക്ലിക്ക് ചെയൂ